വാഷിങ്ടൺ : അമേരിക്കൻ ഫെഡറൽ ജീവനക്കാർക്ക് ക്രിസ്മസ് സമ്മാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡിസംബർ 24 നും 26 നും അധിക അവധി പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് ഇത്തവണ തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും.
സാധാരണയായി ക്രിസ്മസ് തലേന്ന് അവധി നൽകാറുണ്ടെങ്കിലും ക്രിസ്മസിന് ശേഷമുള്ള ദിവസവും അവധി നൽകുന്നത് അമേരിക്കൻ ചരിത്രത്തിൽ വളരെ അപൂർവമാണ്. ഡിസംബർ 24 ചൊവ്വാഴ്ച മുതൽ ഡിസംബർ 28 ശനിയാഴ്ച വരെ നീളുന്ന ദീർഘമായ അവധി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
നേരത്തെ അമേരിക്കൻ സൈനികർക്ക് 1776 ഡോളർ വീതം 'വാരിയർ ഡിവിഡന്റ്' എന്ന പേരിൽ ക്രിസ്മസ് ബോണസ് നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിവിൽ ജീവനക്കാർക്കുള്ള ഈ ആശ്വാസ വാർത്ത. ദേശീയ സുരക്ഷ, പ്രതിരോധം തുടങ്ങിയ നിർണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ അവധി ബാധകമായിരിക്കില്ല.
അമേരിക്കയിൽ 43 ദിവസം നീണ്ടു നിന്ന ഗവൺമെന്റ് ഷട്ട്ഡൗണിന് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഷട്ട്ഡൗൺ കാലയളവിൽ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്ന ജീവനക്കാരുടെ മനോവീര്യം വർധിപ്പിക്കാനാണ് ട്രംപിന്റെ ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രസിഡന്റിന്റെ ഈ തീരുമാനം സ്വകാര്യ മേഖലയിലെ കമ്പനികളും പിന്തുടരാൻ സാധ്യതയുണ്ട്.
അമേരിക്കയിൽ ക്രിസ്മസിനോട് അനുബന്ധിച്ച് രണ്ട് ദിവസം കൂടി ഫെഡറൽ അവധി പ്രഖ്യാപിക്കുന്നത് അസാധാരണമാണ്. സാധാരണയായി പ്രസിഡന്റുമാർ ക്രിസ്മസ് തലേന്ന് അവധി നൽകാറുണ്ട്. എന്നാൽ ക്രിസ്മസ് കഴിഞ്ഞുള്ള ദിവസവും അവധി നൽകുന്നത് വളരെ അപൂർവമാണ്. ട്രംപ് ഇതിനു മുൻപ് 2018, 2019, 2020 വർഷങ്ങളിൽ ക്രിസ്മസ് തലേന്ന് അവധി നൽകിയിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡനും 2024 ൽ ക്രിസ്മസ് തലേന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.