നെവാഡ: നെവാഡയിലെ റെനോയ്ക്ക് സമീപമുണ്ടായ രൂക്ഷമായ കാട്ടുതീ വ്യാപനത്തിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങായി കത്തോലിക്ക ദേവാലയങ്ങൾ. കാട്ടുതീയെ തുടർന്ന് നിരവധി പേരാണ് വീടുകളിൽ നിന്ന് പലായനം ചെയ്തത്. ഇവർക്ക് അഭയമേകുന്നതിനായി സെന്റ് തോമസ് അക്വിനാസ് കത്തീഡ്രൽ (സ്പാർക്സ്), ഹോളി ക്രോസ് കത്തോലിക്ക ദേവാലയം എന്നിവ രാത്രികാലങ്ങളിൽ തുറന്നുനൽകിയതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റെഡ് ക്രോസുമായി ചേർന്ന് സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. തീപിടുത്തത്തിൽ നിരവധി വീടുകൾ പൂർണമായും കത്തിനശിക്കുകയും ഏകദേശം 90,000-ത്തോളം താമസക്കാരെ ഒഴിപ്പിക്കാൻ ഭരണകൂടം നിർബന്ധിതരാവുകയും ചെയ്തു. 'കാത്തലിക് ചാരിറ്റീസ് ഓഫ് നോർത്തേൺ നെവാഡ' ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ദുരിതബാധിതർക്ക് ഭക്ഷണവും ആവശ്യമായ മറ്റ് സഹായങ്ങളും എത്തിക്കുന്നതിനൊപ്പം ഹ്രസ്വകാല, ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങളും ഇവർ ആസൂത്രണം ചെയ്തു വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.