വത്തിക്കാന്‍ സിറ്റി: നൂറ്റൊന്നാമത് ലോക മിഷന് ദിനത്തിന്റെ ഔദ്യോഗിക പ്രമേയം വത്തിക്കാന്‍ പ്രഖ്യാപിച്ചു. 'ക്രിസ്തുവിന്റെ സ്നേഹം നമ്മെ മുന്നോട്ടു നയിക്കുന്നു' എന്നതാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം.
വിശുദ്ധ പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തെ ആസ്പദമാക്കിയാണ് ഈ പ്രമേയം രൂപകല്പന ചെയ്തിരിക്കുന്നത്. 2027 ഒക്ടോബര്‍ 24 നാണ് നൂറ്റൊന്നാമത് ലോക മിഷന് ദിനം ആചരിക്കുന്നത്.
ക്രിസ്തീയ ദൗത്യത്തിന്റെ ഹൃദയം വ്യക്തമാക്കുന്നതാണ് ഈ സന്ദേശമെന്ന് സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി അറിയിച്ചു. ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയുമ്പോള്‍ അത് സുവിശേഷം പ്രഘോഷിക്കാനും മറ്റുള്ളവരുടെ സ്നേഹിതരാകാനുമുള്ള പ്രേരക ശക്തിയായി മാറുന്നു.

സുവിശേഷവല്ക്കരണവും സാഹോദര്യവും സേവനവുമാണ് സഭയുടെ മിഷന് പ്രവര്‍ത്തനങ്ങളുടെ കാതലെന്നും വത്തിക്കാന്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്തു സ്നേഹം നമ്മെ നമ്മില്‍ തന്നെ ഒതുങ്ങി നില്‍ക്കാതെ ഒറ്റപ്പെട്ടവരിലേക്കും പാവപ്പെട്ടവരിലേക്കും വേദനിക്കുന്നവരിലേക്കും ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്നു എന്നും വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
2027 ലെ മിഷന് ദിനാചരണത്തിനു മുന്നോടിയായി അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ മാര്‍പാപ്പയുടെ വിശദമായ മിഷന് സന്ദേശം പുറത്തിറക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.