കൊച്ചി: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധന. ബെവ്‌കോയില്‍ കഴിഞ്ഞ ആറ് ദിവസത്തെ മാത്രം വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.80 കോടി രൂപ ആയിരുന്നു.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 52 കോടിക്ക് അടുത്ത് വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പ്പന ഇനിയും കൂടുമെന്നാണ് ബെവ്‌കോയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 279.12 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ലഹരി മാഫിയയെ തളയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാനെ തുടര്‍ന്ന് മയക്കുമരുന്ന് കിട്ടാതായവര്‍ മദ്യത്തിലേക്കു തിരിയുന്നുവെന്നതിനു തെളിവാണ് കുതിച്ചുയരുന്ന മദ്യ വില്‍പ്പനയെന്നാണ് പൊലീസിന്റെ നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.