ദുബായ്: അന്താരാഷ്ട്ര യാത്രകഴിഞ്ഞ് ദുബായിലെത്തുന്നവർക്ക് മാർഗനിർദ്ദേശം നല്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി. രാജ്യത്തെ കോവിഡ് നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിക്കണം. യാത്രയ്ക്ക് മുന്‍പും ഇവിടെയെത്തിയാലും കോവിഡ് പരിശോധന നടത്തണം. ക്വാറന്‍റീന്‍ നിയമങ്ങളും പാലിക്കണം. കോവിഡുമായി ബന്ധപ്പെട്ടുളള രോഗലക്ഷണങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഐസൊലേറ്റ് ചെയ്യുകയും പിസിആർ പരിശോധന നടത്തുകയും വേണം.
ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവരുമായി സമ്പർക്കത്തിലേർപ്പെടുമ്പോള്‍ ശ്രദ്ധവേണം. കോവിഡ് രോഗിയുമായി സമ്പർക്കത്തില്‍ വന്നാല്‍ ആരോഗ്യ അധികൃതരെ അക്കാര്യം അറിയിക്കണമെന്നും ട്വീറ്റില്‍ ഡിഎച്ച്എ വ്യക്തമാക്കുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.