വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച മഞ്ഞപ്പട ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയര്‍ത്തി. ഒഡീഷക്കെതിരെ നിഷു കുമാറും ഹര്‍മന്‍ജോത് ഖബ്രയുമാണ് ഗോളുകള്‍ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
തുടക്കം മുതല്‍ ഒഡീഷ ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്‌സ് നിരന്തരം അവസരങ്ങള്‍ നെയ്‌തെടുത്തുകൊണ്ടിരുന്നു. കാത്തിരുന്ന ഗോള്‍ 28ാം മിനിട്ടില്‍ വന്നു. ക്യാപ്റ്റന്‍ ജെസല്‍ കാര്‍നീറോയ്ക്ക് പകരം ആദ്യ ഇലവനില്‍ ഇടം കിട്ടിയ നിഷു കുമാര്‍ ഒരു സോളോ എഫര്‍ട്ടിലൂടെ ഒഡീഷ ഗോളിയെ കീഴടക്കുകയായിരുന്നു. 12 മിനിട്ടുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് വീണ്ടും സ്‌കോര്‍ ചെയ്തു. ലൂണ എടുത്ത കോര്‍ണറില്‍ തലവച്ച് ഖബ്രയാണ് രണ്ടാം ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ ഖബ്രയുടെ ആദ്യ ഗോള്‍ ആയിരുന്നു ഇത്.
രണ്ടാം പകുതില്‍ കുറച്ചുകൂടി പോരാട്ടവീര്യം കാണിച്ച ഒഡീഷ അവസരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍, ഫിനിഷിംഗിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ചെറുത്തു നില്‍പും ഒഡീഷയെ തടഞ്ഞു നിര്‍ത്തി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 20 പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്തി. കളിച്ച 11 മത്സരങ്ങളില്‍ അഞ്ച് ജയവും അഞ്ച് സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.