ദുബായ്: യുഎഇയില്‍ നിന്നുമെത്തുന്ന പ്രവാസികള്‍ക്ക് മുബൈയില്‍ 7 ദിവസത്തെ നിർബന്ധിത ക്വാറന്‍റീനില്ല. ഗ്രേറ്റർ മുംബൈ മുന്‍സിപ്പല്‍ കോർപ്പറേഷന്‍ പുറത്തിറക്കിയ സർക്കുലർ പ്രകാരം ഇന്ന് ( ജനുവരി 17) മുതല്‍ മാറ്റം പ്രാബല്യത്തിലാകും. യുഎഇ ഉള്‍പ്പടെ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർക്ക് കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്‍റീന്‍ ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാല്‍ ദുബായ് ഉള്‍പ്പടെ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുമെത്തുന്ന യാത്രാക്കാർക്ക് ക്വാറന്‍റീനോ ആർടി പിസിആർ പരിശോധനയോ ആവശ്യമില്ലെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശപ്രകാരമാണ് ജനുവരി 11 മുതല്‍ വിവിധ സംസ്ഥാനങ്ങള്‍ക്വാറന്‍റീന്‍ ഏർപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.