ദുബായ്: ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദുബായില്‍ ഡ്രോണ്‍ ഉപയോഗിച്ചുളള പ്രവർത്തനങ്ങള്‍ നിരോധിച്ചു. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം മുന്‍പ് നല്‍കിയ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നും, ഇനി അനുമതിയ്ക്കായി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അപേക്ഷ നല്‍കേണ്ടെന്നും വ്യക്തമാക്കുന്നു.. എന്തുകൊണ്ടാണ് പുതിയ തീരുമാനമെന്ന് വ്യക്തമല്ല. എമിറേറ്റില്‍ ഡ്രോൺ ഉപയോഗിക്കുന്നവർ ഡി.സി.എ.എയിൽ നിന്ന് എൻ.ഒ.സി വാങ്ങണമെന്ന നിബന്ധനയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.