ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഹ്മുദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗ്ലാദേശിന്റെ ട്വന്റി20 ബാറ്റ്സ്മാനായ താരത്തിന് ഇതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്(പിഎസ്‌എല്‍) പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാകും. 2016 ല്‍ ലീഗ് ആരംഭിച്ചതിനു ശേഷം പൂര്‍ണമായും പാക്കിസ്ഥാനില്‍ നടന്ന ആദ്യത്തെ ലീഗാണിത്.
ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങള്‍ നവംബര്‍ 14,15,17 തിയതികളില്‍ കറാച്ചിയില്‍ കളിക്കും. രണ്ട് തവണയും 34കാരനായ മഹ്മുദുള്ളയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ താരം ഐസോലേഷനിലാണ്. മൊഹീന്‍ അലിയുടെ പകരക്കാരനായി പിഎസ്‌എല്‍ ടേബിള്‍ ടോപ്പര്‍മാരായ മുല്‍ത്താന്‍ സുല്‍ത്താനാണ് മഹ്മൂദുള്ളയെ തെരഞ്ഞെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.