ഹൈദരാബാദിനെ തകർത്ത് ഡൽഹി ഫൈനലിൽ

ഹൈദരാബാദിനെ തകർത്ത് ഡൽഹി ഫൈനലിൽ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിന് പരാജയപെടുത്തി ഐ പി എല്‍ പതിമൂന്നാം സീസണിലെ കലാശപോരിലേക്ക് യോഗ്യത നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ഐ പി എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡല്‍ഹി ഫൈനലില്‍ പ്രവേശിക്കുന്നത്. ക്വാളിഫയറില്‍ ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ട്ടത്തില്‍ 172 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

45 പന്തില്‍ 67 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും 16 പന്തില്‍ 33 റണ്‍സ് നേടിയ അബ്ദുല്‍ സമദ് എന്നിവര്‍ ഹൈദരാബാദിന് വേണ്ടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഡല്‍ഹിയ്ക്ക് വേണ്ടി കഗിസോ റബാഡ 4 വിക്കറ്റും മാര്‍ക്കസ് സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 50 പന്തില്‍ 78 റണ്‍സ് നേടിയ ശിഖാര്‍ ധവാന്‍, 22 പന്തില്‍ 42 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍, 27 പന്തില്‍ 38 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരാണ് മികച്ച സ്കോറില്‍ എത്തിച്ചത്.

നവംബര്‍ 10 ന് നടക്കുന്ന കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യൻമാരായ  മുംബൈ ഇന്ത്യന്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ഏറ്റുമുട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.