അബുദബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം, പ്രതിരോധിച്ച് രാജ്യം

അബുദബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം, പ്രതിരോധിച്ച് രാജ്യം

അബുദബി: യുഎഇയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം. ആക്രമണശ്രമത്തെ രാജ്യം ഫലപ്രദമായി തടഞ്ഞുവെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് മിസൈല്‍ ആക്രമണ ശ്രമമുണ്ടായത്. ജീവപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നശിപ്പിക്കപ്പെട്ട മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് പുറത്താണ് പതിച്ചത്.ഏത് തരം ഭീഷണികളെയും നേരിടാന്‍ യുഎഇ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.


ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുമുളള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്ന് യുഎഇ അധികൃതർ ജനങ്ങളെ ഓർമ്മിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ഹൂതികള്‍ രാജ്യത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.