ഒരു പകരം വീട്ടൽ ഉണ്ടാവുമോ?

ഒരു പകരം വീട്ടൽ ഉണ്ടാവുമോ?

ദുബായ്: മുംബൈ ഇന്ത്യൻസ് നാളെ നടക്കുന്ന ഐപിഎൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഡൽഹി ഇതിനു മുൻപ് മുംബൈയെ നേരിട്ടപ്പോഴൊക്കെ അടിയറവു വയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്, പക്ഷെ ഈ തവണ രണ്ടും കൽപ്പിച്ചാണ് ഡൽഹിയുടെ വരവ്. ബാറ്റിങിലും ബൗളിങിലും കരുത്ത് കാണിച്ച ഡൽഹി ഹൈദരാബാദിനെ ഒരു തരത്തിലും മേധാവിത്വം പുലർത്താൻ അനുവദിക്കാതെ ആധികാരികമായി തന്നെ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

ധവാനും സ്റ്റോയിനിസും ഫോമിലോട്ടു തിരിച്ചെത്തിയത് അവരുടെ ആത്മവിശ്യാസം കൂട്ടിയിട്ടുണ്ട്. റബാദയുടെ വമ്പൻ തിരിച്ചു വരവാണ് ഡൽഹിയെ വിജയത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. ഇവർ വീണ്ടു ഫോമിൽ ആയാൽ ഡൽഹി ഫൈനൽ തൂത്തുവാരുക തന്നെ ചെയ്യും.

മുംബൈ ആണെങ്കിൽ അപാര ഫോമിൽ നിൽക്കുകയാണ്. ബൗളേഴ്‌സും ബാറ്റ്സ്മാൻമാരും എല്ലാം തികഞ്ഞ ആത്മവിശ്യാസത്തിൽ ആണ്. ബുംറയുടെ മാസ്മരിക ബൗളിങ്ങിൽ ഡൽഹി കറങ്ങി വീണാൽ പിന്നെ തിരിച്ചു വരാനാവാത്ത വിധം അവർ പെടുമെന്നുറപ്പാണ്.

ഇതോടൊപ്പം കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർക്കുള്ള പർപ്പിൾ ക്യാപ്പ് റബാദ ബൂംറയിൽ നിന്നും തിരിച്ചുപിടിക്കുകയും ചെയ്തു. ഫൈനലിൽ ബൂംറയും റബാദയും പർപ്പിൾ ക്യാപിനായി മത്സരിക്കുന്നത് കാണാൻ ആരാധകർക്കും ആവേശത്തോടെ കാത്തിരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.