ഹൂതികളുടെ ആക്രമണശ്രമം വീണ്ടും പ്രതിരോധിച്ച് യുഎഇ

ഹൂതികളുടെ ആക്രമണശ്രമം വീണ്ടും പ്രതിരോധിച്ച് യുഎഇ

യുഎഇയുടെ വ്യോമാതിർത്തിയിലേക്ക് എത്തിയ 3 ഡ്രോണുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം. ജനവാസ മേഖലയ്ക്ക് പുറത്താണ് ബുധനാഴ്ച പുലർച്ചെ ഡ്രോണുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ പ്രതിരോധ നടപടികളെടുത്ത രാജ്യം ഡ്രോണുകള്‍ നശിപ്പിക്കുകയായിരുന്നു. ഏത് ഭീഷണികളെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആക്രമണശ്രമങ്ങളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.