ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം: ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രിം കോടതിയിലേക്ക്

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം: ഹൈക്കോടതി വിധിക്കെതിരെ  പ്രോസിക്യൂഷന്‍ സുപ്രിം കോടതിയിലേക്ക്

കൊച്ചി: വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഉടന്‍ തന്നെ പ്രോസിക്യൂഷന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും.

ജസ്റ്റിസ് പി ഗോപിനാഥിന്റെ വിധിയില്‍ ഉപാധികളോടെയാണ് ദിലീപിനും മറ്റ് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, സൂര്യ ഹോട്ടലുടമ ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.