യുഎഇ ഉള്‍പ്പെടയുളള ഗൾഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്ത‍ർ

യുഎഇ ഉള്‍പ്പെടയുളള ഗൾഫ്  രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്ത‍ർ

ജിസിസി: യുഎഇയില്‍ ഞായറാഴ്ച 1266 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 2513 പേർ രോഗമുക്തി നേടി. ഒരുമരണവും റിപ്പോർട്ട് ചെയ്തു. 454763 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1266 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 868237 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 800884 പേർ രോഗമുക്തി നേടി. 2285 പേരാണ് മരിച്ചത്.

സൗദി അറേബ്യയില്‍ 2136 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3482 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 728387 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചപ്പോള്‍ 692001 പേരാണ് രോഗമുക്തി നേടിയത്. 


1014 പേരാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. 2 മരണവും ഞായറാഴ്ച സ്ഥിരീകരിച്ചു. 8973 പേരാണ് രാജ്യത്ത് മരിച്ചത്. 

കുവൈറ്റില്‍ 2268 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 5147 പേർ രോഗമുക്തി നേടി. 1 മരണവും ഞായറാഴ്ച സ്ഥിരീകരിച്ചു. 


രാജ്യത്ത് ഇതുവരെ 601307 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 560497 പേർ രോഗമുക്തി നേടി. 2268 പേരാണ് മരിച്ചത്. 

ബഹ്റിനില്‍ 5266 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6330 പേർ രോഗമുക്തി നേടി. 54,266 ആണ് സജീവ കോവിഡ് കേസുകള്‍. 17 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 


2 മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 408112 പേരാണ് രോഗമുക്തി നേടിയത്. 1427 മരണവും രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.