ബാംബോലിം: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. തോല്‍വി ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ബര്‍ത്തലോമ്യു ഓഗ്ബെച്ചെ, ജാവിയര്‍ സിവെറിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ സ്കോര്‍ ചെയ്തത്. ഇന്‍ജുറി ടൈമില്‍ വിന്‍സി ബാരെറ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ഹൈദരാബാദ് സെമി ബര്‍ത്ത് ഉറപ്പാക്കി.
തുടക്കം മുതല്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തത് ഹൈദരാബാദായിരുന്നു. മികച്ച പല മുന്നേറ്റങ്ങളും നടത്തിയ അവര്‍ ഒടുവില്‍ 28-ാം മിനിറ്റില്‍ മുന്നിലെത്തി. ഹൈദരാബാദ് താരത്തിന്റെ ക്രോസ് രോഹിത് ദാനു ബോക്സിലുണ്ടായിരുന്ന ബര്‍ത്തലോമ്യു ഓഗ്ബെച്ചെയ്ക്ക് ഹെഡ് ചെയ്ത് നല്കി. പന്ത് നിയന്ത്രിച്ച ഓഗ്ബെച്ചെ, ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയിലുടനീളം മത്സരത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 41-ാം മിനിറ്റില്‍ ചെഞ്ചോയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ചതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.