ഫെബ്രുവരി 28 മുതല്‍ അബുദബി പ്രവേശനത്തിന് ഗ്രീന്‍ പാസ് നി‍ർബന്ധമല്ല

ഫെബ്രുവരി 28 മുതല്‍ അബുദബി പ്രവേശനത്തിന് ഗ്രീന്‍ പാസ് നി‍ർബന്ധമല്ല

അബുദബി: ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ നിന്ന് അബുദബിയില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിർബന്ധമല്ലെന്ന് അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി.


ഇഡിഇ സ്കാനിംഗും ഗ്രീന്‍ പാസും ഫെബ്രുവരി 28 മുതലുണ്ടാകില്ലെന്നാണ് അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചിട്ടുളളത്. എന്നാല്‍ അബുദബിയിലെ പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീന്‍ പാസ് പ്രോട്ടോക്കോളുണ്ടാകും.


കോവിഡ് സാഹചര്യത്തിലാണ് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിർബന്ധമാക്കിയത്. ഇത് ഒഴിവാക്കുന്നത് എമിറേറ്റിലേക്കുളള യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.