ചെന്നൈയിനെ മൂന്ന് ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

ചെന്നൈയിനെ മൂന്ന് ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

ബംബോലിം: ഐഎഎസ്‌എല്ലില്‍ ചെന്നൈയിനെ മൂന്ന് ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ വിജയം അനിവാര്യമായ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് തകര്‍ത്ത് അടിച്ചത്.

ആദ്യ പകുതിയില്‍ നഷ്ടമാക്കിയ അവസരങ്ങള്‍ക്ക് രണ്ടാം പകുതിയില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ ജോര്‍ജെ പെരേര ഡയസും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും നേടിയ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശഷേമായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തിലെ ബ്ലാസ്റ്റേഴ്സ് മൂന്ന് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ച്‌ ജയം ഉറപ്പിച്ചത്. 52, 55 മിനിറ്റുകളിലായിരുന്നു ഡയസ് ചെന്നൈയിന്‍ വല കുലുക്കിയത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഫ്രീ കിക്കിലൂടെ ചെന്നൈയിന്‍ വല കുലുക്കി ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.

ജയത്തോടെ പോയന്റ് പട്ടികയില്‍ 18 കളികളില്‍ 30 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കയറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.