ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അർജന്റീന നാളെ പരാഗ്വേയെ നേരിടും. ഇന്ത്യൻ സമയം നാളെ രാവിലെ അഞ്ചരയ്ക്കാണ് കളിതുടങ്ങുക. ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ മൂന്നാം ജയം ലക്ഷ്യമിട്ട് അർജന്റീന ഇറങ്ങുമ്പോള്‍ രണ്ടാം ജയത്തിനായാണ് പരാഗ്വേ ബൂട്ടണിയുക.
ബോക്ക ജൂനിയേഴ്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ക്യാപ്റ്റൻ ലിയോണൽ മെസിയടക്കമുള്ളവരുടെ പരിക്കുമായാണ് പരാഗ്വേയെ അർജന്റീന നേരിടാൻ ഒരുങ്ങുന്നത്. സ്‌പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസിയുടെ പരുക്ക് ഇതുവരെ പൂർണമായും ഭേദമായിട്ടില്ല. മെസിക്കൊപ്പം ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി, റോബർട്ടോ പെരെയ്റ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇതുകൊണ്ടുതന്നെ കോച്ച് ലിയണൽ സ്കലോണി മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത. പരിക്കേറ്റ താരങ്ങൾ പ്രത്യേകമാണ് പരിശീലനം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.