ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍; ഇന്ന് ഗോവയുമായി ഏറ്റുമുട്ടും

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍; ഇന്ന് ഗോവയുമായി ഏറ്റുമുട്ടും

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിച്ചത്. ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രവേശം.

2-1ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ ഹൈദരാബാദ് പരാജയപ്പെടുത്തുകയായിരുന്നു. 2016ന് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് സെമിയില്‍ സ്ഥാനം നേടാനായിരുന്നില്ല. ഈ സീസണില്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്.

നിലവില്‍ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. ഒരു മത്സരം ശേഷിക്കെയാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തിയത്. ഇന്നാണ് കേരള ബ്ലാസ്റ്റേഴിസിന്റെ ലീഗിലെ അവസാന മത്സരം. എഫ്സി ഗോവയാണ് എതിരാളികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.