കല്‍ബയില്‍ കോണ്‍സുലാർ സേവനം ലഭ്യമാകും

കല്‍ബയില്‍ കോണ്‍സുലാർ സേവനം ലഭ്യമാകും

കല്‍ബ: കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ ക്ലബില്‍ ഈ മാസം 20 ന് കോണ്‍സുലാർ സേവനം ഉണ്ടായിരിക്കും. വൈകീട്ട് 3.30 മുതലായിരിക്കും സേവനം ലഭ്യമാകുകയെന്ന് സംഘാടകർ അറിയിച്ചു. ക്ലബിലെ പാസ് പോർട്ട് സേവനങ്ങള്‍ ഞായറാഴ്ച ഒഴികെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാല് മുതല്‍ രാത്രി 9 വരെയും ലഭ്യമാകും.

ക്ലബില്‍ പ്രവർത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രത്തിന്‍റെ പ്രവർത്തനം തിങ്കള്‍ ബുധന്‍ വെളളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ്. 0551062395 എന്ന നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.