ഇഷ്ടനമ്പറുകള്‍ പൊന്നും വിലയ്ക്ക് സ്വന്തമാക്കി ഉടമകള്‍

ഇഷ്ടനമ്പറുകള്‍ പൊന്നും വിലയ്ക്ക് സ്വന്തമാക്കി ഉടമകള്‍

ദുബായ്: കൗതുകകരമായ നമ്പറുകളുളള വാഹന നമ്പർപ്ലേറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന ലേലത്തില്‍ പല നമ്പർ പ്ലേറ്റുകളും പൊന്നും വില വിറ്റുപോയി. മൊത്തം 90 നമ്പർ പ്ലേറ്റുകള്‍ മൊത്തം 30 ദശലക്ഷം ദിർഹത്തിനാണ് (അറുപതുകോടി ഇന്ത്യന്‍ രൂപ) വിറ്റത്.

AA90 നമ്പർ പ്ലേറ്റാണ് ഏറ്റവും കൂടിയ വിലയില്‍ വിറ്റത്. 2.74 ദശലക്ഷം ദിർഹത്തിനാണ്( ഏകദേശം അഞ്ചര കോടി ഇന്ത്യന്‍ രൂപ) ഈ നമ്പർപ്ലേറ്റ് താല്പര്യക്കാരന്‍ സ്വന്തമാക്കിയത്. M73 എന്ന നമ്പർപ്ലേറ്റ് 2.36 ദശലക്ഷം ദിർഹത്തിനും W5555 എന്ന നമ്പർപ്ലേറ്റ് 1.71 ദശലക്ഷം ദിർഹത്തിനും വിറ്റുപോയി. X800 എന്ന നമ്പർപ്ലേറ്റ് 1.02 ദശലക്ഷം ദിർഹത്തിനാണ് വിറ്റുപോയത്. മൊത്തം 90 നമ്പർ പ്ലേറ്റുകളുടെ വില്പനയാണ് കഴിഞ്ഞ ദിവസം നടന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.