ദുബായിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം അടച്ചു

ദുബായിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം അടച്ചു

ദുബായ്: ദുബായിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം അടച്ചു. അല്‍ ബെയ്ത് മെറ്റ് വാഹിദ് അല്‍ വർക്ക കേന്ദ്രമാണ് മാ‍ർച്ച് 17 മുതല്‍ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന്‍ അപ്പോയിന്മെന്റ്  ഉള്ളവർക്ക് പുതിയ വാക്സിനേഷന്‍ കേന്ദ്രത്തെ കുറിച്ചുളള വിവരങ്ങള്‍ എസ് എം എസ് വഴി അറിയിക്കും. ദുബായ് വണ്‍ സെന്‍റ്ട്രല്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ജനുവരിയില്‍ അടച്ചിരുന്നു. ലോകത്തെ തന്നെ കോവിഡ് വാക്സിനേഷന്‍ നിരക്ക് ഏറ്റവും കൂടുതലുളള രാജ്യമാണ് യുഎഇ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.