സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഇടിവിന് ശേഷമാണ് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് ഉണ്ടായത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരു പവന് 37960 രൂപയായി. കൂടാതെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപയുടെ വര്‍ധനവുണ്ടായി.

ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് വില 3920 രൂപയാണ്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില. വെള്ളി വില ഗ്രാമിന് 73 രൂപയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.