തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. തുര്‍ക്കിയില്‍ ഐഎസ് ബോംബാക്രമണത്തില്‍ ഇരുകാലും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം നല്‍കി ആദരിക്കും.
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. അബ്ദുള്ള മുഹമ്മദ് സാദ് സംവിധാനം ചെയ്ത ബംഗ്ലാദേശ് സിനിമ 'രഹന മറിയം നൂര്‍' ആണ് ഉദ്ഘാടന ചിത്രം. പിന്നണി ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഗായത്രി അശോകന്‍ ഗാനങ്ങള്‍ ആലപിക്കും.
ഇരുപത്തഞ്ചു വരെ എട്ടു ദിവസമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 173 ചിത്രം പ്രദര്‍ശിപ്പിക്കും. കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയര്‍മാന്‍. 15 തിയറ്ററിലാണ് പ്രദര്‍ശനം. പതിനായിരത്തോളം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3000 പാസ് വിദ്യാര്‍ഥികള്‍ക്കാണ്. നിശാഗന്ധി ഒഴികെയുള്ള എല്ലാ തിയറ്ററിലും 100 ശതമാനം സീറ്റിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.