സെന്റ് ജോസഫ്‌സ് മൾട്ടി സ്‌പെഷ്യാലിറ്റി മാർച്ച് 19 ന് തുടങ്ങും

സെന്റ് ജോസഫ്‌സ് മൾട്ടി സ്‌പെഷ്യാലിറ്റി മാർച്ച് 19 ന് തുടങ്ങും

കരുവഞ്ചാൽ: മൾട്ടി സ്‌പെഷ്യാലിറ്റിയായി ഉയർത്തപ്പെട്ട സെന്റ് ജോസഫ്‌സ് ആശുപത്രിയുടെ വെഞ്ചരിപ്പും പ്രവർത്തനോദ്ഘാടനവും മാർച്ച് പത്തൊൻപതിന് വൈകുന്നേരം അഞ്ചിന് നടക്കും. തലശേരി അതിരൂപത ആർച്ച് ബിഷപ്പും മെത്രാപോലീത്തയുമായ മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. തലശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷപ്രസംഗം നടത്തും.

ജനറൽ മെഡിസിൻ, ജനറൽ സർജൻ, ഗൈനക്കോളജി, യൂറോളജി, പീഡിയാട്രീഷ്യൻ, ഇ.എൻ.ടി, ഓർത്തോ, കാർഡിയോളജി, നെഫ്രോളജി തുടങ്ങി ഇരുപതോളം വിദഗ്ദരായ ഡോക്ടർമാരുടെ സേവനവും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

ഡയാലിസിസ് ആവശ്യമുള്ള സമൂഹത്തിലെ നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ ജൂബിലി സ്മാരകമായി സ്ഥാപിതമായ എയ്ഞ്ചൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനവും അന്ന് തുടങ്ങും.


മോഡേൺ ടെക്‌നോളജിയോടുകൂടിയ സ്‌കാനിങ് സെന്ററും അത്യാധുനിക ലാബും ഉപയോഗിച്ച് രോഗ നിർണ്ണയം വളരെ എളുപ്പത്തിൽ നടത്തുന്നതിനുള്ള സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. ആധുനികസൗകര്യങ്ങളുള്ള ഓപ്പറേഷൻ തീയേറ്ററും ആശുപത്രിയുടെ പ്രത്യേകതയാണ്. കൂടാതെ കാന്റീൻ, അഡ്വാൻസ്ഡ് ഫിസിയോ തെറാപ്പി സെന്റർ, ഹോം സാംപിൾ കളക്ഷൻ, മോർച്ചറി എന്നിവയും ഉടൻ പ്രവർത്തനമാരംഭിക്കും.

പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായി വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളും സാൻജോസ് ഹെൽത്ത് കാർഡും ഏർപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.