ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതാ ടീം സെമിയില്‍. മലയാളി താരമായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദുമാണ് അട്ടമറി ജയത്തിലൂടെയാണ് സെമിയിലെത്തിയത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയുടെ ലീ സോഹി-ഷിന്‍ സിയൂംഗ്ചാന്‍ സഖ്യത്തെയാണ് 14-21, 22-20, 21-15 എന്ന നിലയില്‍ ഇന്ത്യന്‍ യുവനിര തകര്‍ത്തത്.
ദേശീയ ബാഡ്മിന്റണ്‍ പരിശീലകന്‍ ഗോപീചന്ദിന്റെ മകളാണ് ഗായത്രി. മലേഷ്യയുടെ ആറാം സീഡ് ലീ സി ജിയ-ജപ്പാന്റെ രണ്ടാം സീഡ് കെന്റോ മൊമോട്ടോ ടീമാണ് സെമിയില്‍ ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍. വനിതാ ഡബിള്‍സില്‍ 46-ാം സ്ഥാനക്കാര്‍ മാത്രമാണ് ട്രീസയും ഗായത്രിയും.
ആദ്യ സെറ്റ് 14-21 കൈവിട്ട ശേഷം എതിരാളികളുടെ എല്ലാ നീക്കവും ശക്തമായി പ്രതിരോധിച്ചാണ് ഇന്ത്യന്‍ നിര ഗെയിമുകള്‍ സ്വന്തമാക്കിയത്. നിര്‍ണ്ണായകമായ രണ്ടാം സെറ്റ് 22-20 ന് നേടി. മൂന്നാം സെറ്റില്‍ മികച്ച ആത്മവിശ്വാസത്തോടെയാണ് താരങ്ങള്‍ മുന്നേറിയത്.
https://twitter.com/i/status/1504813416304852992
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.