ലിജുവിനെയും പാച്ചേനിയെയും വെട്ടി; ജെബി മേത്തര്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി

ലിജുവിനെയും പാച്ചേനിയെയും വെട്ടി; ജെബി മേത്തര്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി

ദില്ലി: നീണ്ട അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് സ്ഥാനാര്‍ഥി. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ജെബി. മുസ്ലീം, വനിതാ സ്ഥാനാര്‍ഥിയെന്ന ഘടകമാണ് ജെബിയെ തുണച്ചത്.

പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് ബിപുന്‍ റവയെയും പ്രഖ്യാപിച്ചു. കെപിസിസി സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.

സതീശന്‍ പാച്ചേനി, ലിജു, ഷമ മുഹമ്മദ് എന്നിവരായിരുന്നു സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്നവരില്‍ പ്രധാനികള്‍. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ നോമിനിയായി വന്ന എം. ലിജുവിനെ വെട്ടിയാണ് ജെബി മേത്തറെ സ്ഥാനാര്‍ഥിയാക്കിയത്. സുധാകരനും ലിജുവും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സുധാരകരന്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.