ദേശീയ രാഷ്ട്രീയത്തിലേക്ക് ഹിന്ദി അറിയാവുന്നവര്‍ വരണം; കെസിക്ക് കുത്തും ചെന്നിത്തലയ്ക്കു പിന്തുണയുമായി മുരളീധരന്‍

ദേശീയ രാഷ്ട്രീയത്തിലേക്ക് ഹിന്ദി അറിയാവുന്നവര്‍ വരണം; കെസിക്ക് കുത്തും ചെന്നിത്തലയ്ക്കു പിന്തുണയുമായി മുരളീധരന്‍

കോഴിക്കോട്: ഹിന്ദി അറിയാവുന്നവര്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് വരണമെന്ന് കെ. മുരളീധരന്‍ എംപി. പരോക്ഷമായി സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഉന്നം വച്ചായിരുന്നു മുരളീധരന്റെ പരാമര്‍ശം. രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും. ഉത്തരേന്ത്യന്‍ രാഷ്ട്രീയവും അദേഹത്തിന് പരിചിതമാണെന്ന് മുരളീധരന്‍ പറഞ്ഞു.

വേണുഗോപാലിനെ മാറ്റി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും നന്നായി ഹിന്ദിയും അറിയുന്ന ആളെ കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി സ്ഥാനം ഏല്‍പ്പിക്കണമെന്ന് വിമത വിഭാഗമായ ജി-23 നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഭൂപീന്ദര്‍ സിങ് ഹൂഡ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടിരുന്നു.

ജി-23 നേതാക്കളുടെ നിലപാടിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്. കെ.സി. വേണുഗോപാല്‍ അടക്കം രാഹുലിന്റെ വിശ്വസ്തര്‍ക്കെതിരെ ജി-23 നേതാക്കള്‍ കടുത്ത അറിയിച്ചിട്ടുണ്ട്. കെസി വേണുഗോപാലിനെതിരെ അദ്ദേഹത്തിന്റെ നാടായ കണ്ണൂരിലും വ്യാപക പോസ്റ്റര്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചതിനെ മുരളീധരന്‍ സ്വാഗതം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.