കുവൈറ്റ് സിറ്റി: കുവൈറ്റിലെ എറണാകുളം ജില്ലാംഗങ്ങളുടെ കൂട്ടായ്മയായ എറണാകുളം ഡിസ്ട്രിക് അസ്സോസിയേഷൻ അബ്ബാസിയ ഏരിയായുടെ കുടുംബസംഗമവും രണ്ടായിരത്തി ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വർഷത്തെയ്ക്കുള്ള പുതിയ ഭരണസമതിയെയും തിരഞ്ഞെടുത്തു.
ഏരിയ കൺവീനർ ജോബി ഈരാളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവർത്തന വർഷ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഏരിയ കൺവീനറായി വിനോദ് ചന്ദ്രനെയും സെക്രട്ടറിയായി ജിൻസി ചെറിയാനെയും ട്രഷററായി ജിഷോയിയേയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾക്ക് ആശംസകളറിയിച്ചു കൊണ്ട് സെൻട്രൽ ട്രഷറർ പ്രവീൺ മാടശ്ശേരി, വനിതാ വേദി സെക്രട്ടറി ജിസി ജി ഷോയി, സെൻട്രൽ ആക്ടിംഗ് പ്രസിഡൻ്റ് ജിയോ മത്തായി, സെക്രട്ടറി ജോമോൻ കോയിക്കര, ജോയിൻ്റ് കോർഡിനേറ്റർ തങ്കച്ചൻ, വനിതാവേദി ചെയർപേഴ്സൺ സജിനി അജി, ജോയി മന്നാടൻ, അബ്ദുൽ റഹീം, പീറ്റർ എന്നിവർ പ്രസംഗിച്ചു.
കടുംബസംഗമത്തോട് അനുബന്ധിച്ച് നടത്തിയ കലാപരിപാടികൾക്ക് വനിതാവേദിയുടെയും ബാലവേദിയുടെയും അംഗങ്ങൾ നേതൃത്വം നൽകി. വിനോദ് ചന്ദ്രൻ സ്വാഗതവും, എറിക് ജോയി നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.