ദുബായ്: ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ സർവ്വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. കോവിഡിന് മുന്‍പുളള സർവ്വീസുകളാണ് നിലവില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുളളത്. ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 170 സർവ്വീസുകളാണ് നടത്തുക.
മാർച്ച് അവസാനത്തോടെ രാജ്യാന്തര സർവ്വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതല്‍ സർവ്വീസുകള്‍ നടത്താന്‍ എമിറേറ്റ്സും തയ്യാറെടുക്കുന്നത്. കൊച്ചിയിലേക്ക് ആഴ്ചയില്‍ 14 ഫ്ളെറ്റുകളും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ 7 ഫ്ളൈറ്റുകളുമുണ്ടാകും. ഇതു കൂടാതെ മുംബൈയിലേക്ക് 35 ഫ്ളൈറ്റുകളും ന്യൂഡൽഹിയിലേക്ക് 28 ഫ്ളൈറ്റുകളും ബംഗലൂരുവിലേക്ക് 24 ഫ്ളൈറ്റുകളും ചെന്നൈയിലേക്ക് 21 ഫ്‍ളൈറ്റുകളും ഹൈദരാബാദിലേക്ക് 21 ഫ്ളൈറ്റുകളും കൊല്‍ക്കത്തയിലേക്ക് 11 ഫ്ളൈറ്റുകളും അഹമ്മദാബാദിലേക്ക് 9 ഫ്ളൈറ്റുകളും ആഴ്ചയില്‍ സർവ്വീസ് നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.