മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പതിനഞ്ചാം സീസണില്‍ ജയത്തോടെ തുടങ്ങി പഞ്ചാബ് കിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അഞ്ചുവിക്കറ്റിനാണ് പഞ്ചാബ് വീഴ്ത്തിയത്. വിന്‍ഡീസ് താരം ഒഡ്വെയ്ന് സ്മിത്തിന്റെ (25) അവസാന നിമിഷത്തെ വെടിക്കെട്ടാണ് പഞ്ചാബിനെ ജയമൊരുക്കിയത്. സ്കോര്‍ ബാംഗ്ലൂര്‍ 205-2, പഞ്ചാബ് 208-5.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ലഭിച്ചത്. അനുജ് റാവത്ത് പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് പിന്നിട്ടിരുന്നു. പിന്നീടെത്തിയ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ ഫഫ് ഡുപ്ലിസിയും ടീമിനെ മുന്നോട്ടു നയിച്ചു. ഡുപ്ലിസിയായിരുന്നു കൂടുതല്‍ ആക്രമണകാരി. പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച നായകന് 57 പന്തില്‍ നിന്ന് 88 റണ്‍സെടുത്താണ് മടങ്ങിയത്. വിരാട് 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്തപ്പോള്‍ ദിനേഷ് കാര്‍ത്തിക് 14 പന്തില്‍ 32 റണ്‍സെടുത്തു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനും മികച്ച തുടക്കം ലഭിച്ചു. ശിഖര്‍ ധവാന് (43), മായങ്ക് അഗര്‍വാള്‍ (32) എന്നിവര്‍ ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീടെത്തിയ ബാനുക രാജപക്ഷെ 22 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ അവസാന ഓവറുകളില്‍ ഒഡ്വെയ്ന് സ്മിത്ത് കത്തിക്കയറിയതോടെ പഞ്ചാബ് അനായാസം ജയിച്ചു കയറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.