ഖത്തര്‍ ലോകകപ്പ്: ബ്രൂണോയുടെ ഇരട്ട ഗോളില്‍ പോര്‍ച്ചുഗല്‍ യോഗ്യത നേടി

ഖത്തര്‍ ലോകകപ്പ്: ബ്രൂണോയുടെ ഇരട്ട ഗോളില്‍ പോര്‍ച്ചുഗല്‍ യോഗ്യത നേടി

പോര്‍ട്ടോ: നോര്‍ത്ത് മാസിഡോണിയയുടെ അട്ടിമറി ഭീഷണി മറികടന്ന് പോര്‍ച്ചുഗല്‍. അഞ്ചാം ലോകകപ്പ് കളിക്കാന്‍ ക്രിസ്റ്റ്യാനോ ഖത്തറിലുണ്ടാവും. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വടക്കൻ മാസിഡോണിയയെ തകർത്ത പോർച്ചുഗൽ ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പാക്കി.

ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തി അവരെ ലോകകപ്പിന് പുറത്താക്കിയ വടക്കൻ മാസിഡോണിയക്ക് പക്ഷേ പോർച്ചുഗലിനെതിരേ ആ പ്രകടനം പുറത്തെടുക്കാനായില്ല.

32-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊത്ത് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ ബ്രൂണോ പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടി. തുടർന്ന് 65-ാം മിനിറ്റിൽ ഡിയോഗോ ജോട്ടയുടെ പാസിൽ നിന്ന് രണ്ടാം ഗോളും നേടിയ ബ്രൂണോ പോർച്ചുഗലിന്റെ ഖത്തർ ലോകകപ്പ് ബർത്ത് ഉറപ്പിച്ചു. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അഞ്ചാം ലോകകപ്പാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.