എടികെ സൂപ്പര്‍ താരത്തെ പൊക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

എടികെ സൂപ്പര്‍ താരത്തെ പൊക്കാന്‍ ബ്ലാസ്റ്റേഴ്‌സ്


കൊല്‍ക്കത്ത:  എടികെ മോഹന്‍ ബഗാന്റെ ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്ന പ്രീതം കോട്ടാലിനെ റാഞ്ചാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത്. പ്രീതത്തിന് മൂന്ന് വര്‍ഷത്തെ വലിയ കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഓഫര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ബംഗാള്‍ മാധ്യമമായ ന്യൂസ് ടൈം ബംഗ്ല ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറിനോട് പക്ഷേ പ്രീതം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോഹന്‍ ബഗാനില്‍ തുടരാനാണ് താരം ആഗ്രഹിക്കുന്നത്. എന്നാല്‍ അവിടെ ദീര്‍ഘകാല കരാര്‍ കിട്ടിയാല്‍ മാത്രമേ തുടരൂവെന്നും താരത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. മോഹന്‍ ബഗാന്‍ പ്രീതത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ സ്വീകരിച്ചേക്കും.

ഈ സീസണില്‍ ബഗാനായി 22 മത്സരങ്ങള്‍ കളിച്ച പ്രീതം ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഡെല്‍ഹി ഡൈനാമോസില്‍ നിന്നാണ് പ്രീതം ബഗാനിലേക്ക് എത്തിയത്. ഇന്ത്യന്‍ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് ഇരുപത്തെട്ടുകാരനായ പ്രതിരോധക്കാരന്‍. ബംഗാള്‍ സ്വദേശിയായ പ്രീതം പൈലന്‍ ആരോസിലൂടെയാണ് പ്രെഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.