എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം; വന്‍ പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്

എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം; വന്‍ പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ബാങ്ക് ഉപഭോക്താക്കള്‍ക്കായി നിര്‍ണായക പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയുടെ സഹായത്തോടെ ഏത് ബാങ്കിന്റെയും എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

നിലവില്‍ എടിഎമ്മുകള്‍ വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബാങ്കുകളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ പരിഷ്‌കാരം എന്നു മുതല്‍ നിലവില്‍ വരുമെന്ന കാര്യത്തില്‍ ഇതുവരെ കൃത്യത വന്നിട്ടില്ല.

യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്‌വര്‍ക്കുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നതിലൂടെ സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ്, ഉപകരണത്തില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ തട്ടിപ്പുകള്‍ തടയാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് എന്‍പിസിഐ, എടിഎം നെറ്റ് വര്‍ക്കുകള്‍, ബേങ്കുകള്‍ എന്നിവയ്ക്ക് ആര്‍ബിഐ ഉടന്‍ നിര്‍ദേശങ്ങള്‍ നല്‍കും. ഉപഭോക്താക്കള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന സംവിധാനമാണ് എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.