കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-3 (ഒരു സാങ്കൽപ്പിക കഥ )

കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-3 (ഒരു സാങ്കൽപ്പിക കഥ )

'പെണ്ണേ, ഈ കായലിന്റെ കോമളതീരത്ത്..,
തീരദേശ നിയമങ്ങൾ പാലിച്ച്.., ഭംഗിയുള്ള
ഒരു മൂന്നു നില കെട്ടിടം പണിയിക്കണം...'!!
'കായലീന്ന്, ചൂണ്ടയിട്ട് കരിമീൻ പിടിക്കണം;
മീൻമസ്സാലയുടെ 'മറിമായ'ത്തിൽ..ആഹാ..
ചോറും, മീനും..കപ്പ വേവിച്ചതും കഴിക്കണം.'
'അയ്യയ്യോ..എന്റമ്മച്ചിയേ..എന്നാ രുചി..!'
'ഭേഷ്..'; നാടോടിപ്പെണ്ണവൾ പൊട്ടിച്ചിരിച്ചു.!
പക്ഷേ.., സൂസ്സന്നാമ്മ വിചാരിച്ചതുപോല..,
വൈദ്യശാസ്ത്രത്തിന് പ്രവേശനാനുമതി,
അക്ഷരാർത്ഥത്തിൽ ലഭിച്ചില്ല..!
ശനിയുടെ ലീലാ വിലാസം..!
'പല്ല് പറിച്ചെടുക്കുന്ന പണി പഠിച്ചാലോ..?'
അതും ശരിയായില്ല..! കൊട്ടിഘോഴിച്ചത്,
സാധിക്കാക്കാത്തതിന്റെ കുണ്ഠിതത്തിൽ,
നാട്ടിലേക്ക് 'തിരികെപ്പോയാലോ..'??
കുഞ്ഞച്ചനും,കുഞ്ഞന്നക്കും മനക്ളേശം.!
പക്ഷേ, അവർ മകളെ പ്രോത്സാഹിപ്പിച്ചു..!!
കുമരകം മുതൽ ടാംപാവരെ, നിർദ്ദാക്ഷിണ്യം 
ഏകസ്വരത്തിൽ ആവശ്യപ്പെട്ടു....
'സൂസ്സന്നേ.., മോളേ, നീ പിടിച്ചു നിൽക്കണം.!'
ഒടുവിൽ, 'ഔഷധവിഞ്ജാനം' പഠിക്കുവാൻ
കലാശാലയിൽ, പ്രവേശനാനുമതി ലഭിച്ചു..!
കോട്ടയം കുഞ്ഞച്ചനും, അതിയാന്റെ ഭാര്യ
കുഞ്ഞന്നാമ്മക്കും ആശ്വാസമായി...!!
അവർ 'ടാംപാ'യിലേക്ക് താമസം മാറ്റി..!!
സമയാ സമയത്ത്, സൂസ്സന്റെ ദിനചര്യകൾ,
നേർച്ചപോലെ ചെയ്ത് സഹായിച്ചു..!
ആട്ടിൻ തൊഴുത്തിൽ, കാണാതായ തന്റെ
അജപാലനെ തേടുന്ന കുഞ്ഞാടിനേപ്പോലെ,
'കുമരകം' അവരെ മാടി മാടി വിളിച്ചു..!
പെട്ടെന്നൊരുനാൾ, അവർ വന്നിറങ്ങി..!
കരിമീൻ പൊള്ളിക്കലിന്റെ അപാരമണം..!
മീൻകൂടയിലേ മണികണ്ഠനീച്ചയേപ്പോലെ,
നാത്തൂനോട് സൊറപറഞ്ഞിരിക്കാൻ..,
 വീട്ടുകാരും നാട്ടുകാരും, മത്സരിക്കുന്നു..!
കോട്ടയം കുഞ്ഞച്ചന്റെ ക്ഷമ അപാരം..!!
കഠിനമായ അഞ്ചുവർഷത്തേ പഠനം...!
'പൊന്നുതമ്പുരാന്റെ കൃപയാൽ.., ഞങ്ങളുടെ
പെങ്കൊച്ച്...സൂസ്സന്നാമ്മ.. അമേരിക്കയിലെ
പഠിത്തം ജയിച്ചേ!' പ്രഘോഷണം തുടർന്നു.!
അനുഭവജ്ഞാനത്തിനായി, ആദ്യം കിട്ടിയ
അനുകൂല സന്ദർഭവത്തിൽ, സൂസ്സന്നാമ്മ
മന്ദമാരുതൻകുന്നിലേ 'പി.വി.എസിന്റെ'
മരുന്നുകടയിൽ, ജോലിയിൽ പ്രവേശിച്ചു..!
കുമരകത്ത്, ഇരുവീടുകളിലും, സന്തോഷം..!!
സന്തോ'യ'മെന്നു പറഞ്ഞാൽ.., എന്തോ
സന്തോ'യ'മാ.., ഭയങ്കര സന്തോയം.!
ഔസ്സേപ്പും, പെണ്ണമ്മച്ചിയും അറിയപ്പെടുന്ന
തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് യാത്രയായി..!
കായലിലെ കുഞ്ഞോളങ്ങളോട്, ജോസ്സൂട്ടി
സ്വകാര്യതകൾ പങ്കുവെച്ചു.!
'എങ്ങനേയും ദുബായിൽ പോകണം..'!
കെട്ടുവള്ളങ്ങൾ, തുഴയെറിഞ്ഞെറിഞ്ഞ്,
തീരത്തേക്കൊരു വികൃതഹാസനം കുത്തി ,
ഒഴുകിപ്പോകുന്നു!ഉലയുന്ന കെട്ടുവള്ളത്തിൽ
ജോസ്സൂട്ടി, കായലിലേക്ക് ചൂണ്ട എറിഞ്ഞു.!


ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ എപ്പിസോകളും വായിക്കുവാൻ ഇവിടെ നോക്കുക

---------------------( തു ട രും...... )------------------------


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26