ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-16)

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-16)

അധോവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന
'മാർജ്ജാരപ്രരൂഹ' പ്രയോഗത്താൽ..,
ബാലുകരണങ്ങളിൽ, നിണം മൊട്ടിട്ടു..!
വിറകിന്റെ നടനപീഠം തകർന്നു..!കുട്ടിയമ്മ
നിരോധനാഞ്ജ പ്രഖ്യാപിച്ചു.!
പെരുഞ്ഞാറകൾ കളം ഒഴിഞ്ഞുപോയി.!
രണ്ടാംശനിയാഴ്ചത്തേരിലേറി., ചിറ്റയും,
അമ്പിളിയും, കാഞ്ഞിരമുറ്റം വീടണഞ്ഞു.
'ഒരു ചെറിയകാര്യം, ചോദിക്കണമെന്നു
വിചാരിച്ചിട്ടു നാളേറെയായി..'
'അതിനെന്താ പ്രശ്നം.., ചോദിച്ചോളൂ...'
'എങ്ങനെയാ ദേവനെ പരിചയപ്പെട്ടത്..?'
'ഇലന്തൂർ വില്ലേജോഫീസ്സർ' ആയിട്ടു
ജോലി നോക്കുന്ന കാലത്ത്., തണ്ടപ്പേരു
മാറ്റി എഴുതി കിട്ടുന്നതിനായി, എല്ലാവ-
രേയുംപോലെ ദേവനും വന്നു..!
കുറെകാലം കടന്നുപോയി...!
ഒരിക്കൽ, തോളത്തു ഒരു വയസ്സോളം
പ്രായമുള്ള ഒരാൺകുഞ്ഞിനെ ഉറക്കി-
കൊണ്ടു, ദേവൻ വില്ലേജോഫീസ്സിൽ വന്നു!
പതിവിലേറെ തിരക്കുണ്ടയിരുന്നു.!
കുഞ്ഞുണർന്നു കരയുവാൻ തുടങ്ങി..!
'തള്ളയില്ല.' ശിപായി കാതിൽ പറഞ്ഞു..!
ഞാൻ ചെന്നു കുഞ്ഞിനെ വാങ്ങി..!
നെടുവീർപ്പോടെ ദേവൻ പറഞ്ഞു..
'അവന്റെ അമ്മ മരിച്ചുപോയി..!'
'മോൻ വാ..;ഇന്നിവിടെ, എല്ലാവരുടേം
അമ്മൂമ്മേം, അമ്മേം ഞാൻ തന്നെയാ..!'
'ഇലന്തൂരിന്റെ നാട്ടുവഴികളിലൂടെ ഞാൻ
കറങ്ങിതിരിഞ്ഞു, തെക്കേമല കയറി,
വീട്ടിലെത്തും.! പ്രവർത്തിമണ്ഡലത്തിലൂ-
ടെയുള്ള ദൈനികയാത്ര, കരക്കാരുടെ
മനസ്സിൽ സന്തോഷം വിതച്ചു..!
യാത്രാമദ്ധ്യേ, വയോവൃദ്ധരേ കണ്ടാൽ,
സ്കൂട്ടി ഓരമാക്കി, കുശലം പറയും..!
കുട്ടികൾക്കായൊരു 'വിശ്രമമുറി', വില്ലേ-
ജോഫീസ്സിനോടൊത്തു പണിതുയർത്തി.!
കരയിലെ പ്രായമേറിയ ഒരു കർഷക-
തൊഴിലാളി, കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.!'
ദിവസങ്ങൾ കടന്നുപോയി..!
ചന്ത ദിവസങ്ങളായ ചൊവ്വാഴ്ചയും,
വെള്ളിയാഴ്ചയും പട്ടണത്തിൽ വലിയ-
തോതിൽ തിരക്കേറും..!
ജോലിസമയം കഴിഞ്ഞാലുടൻ, ഏവരും
വീടണയുവാൻ തിരക്കുകൂട്ടും.!
വളർന്നുവന്ന മണ്ണിലൂടെ.., സ്കൂട്ടിയിൽ
ഞാനും വീടണയും.! കട്ടൻചായയേന്തി,
പടിപ്പുരവാതിൽക്കൽ അമ്മ നിൽക്കും.!
അസ്ഥിത്തറയുടെ തലക്കൽ, തിരി
കൊളുത്താൻ രുഗ്മിണിയമ്മ നടന്നു.!
'കുറുപ്പദ്ദേഹത്തിനു അനിഷ്ടക്കേടുകൾ
ഉണ്ടാക്കരുതെന്നു അറിയാവുന്നതല്ലേ..'
കൊണ്ടുവന്ന ആരതിവിളക്കിൽനിന്നും
അസ്ഥിത്തറയിൽ തിരികൊളുത്തി.!
'അഛനോടു വർത്തമാനം പറഞ്ഞിട്ടു..,
കാലും, കൈയും ശുദ്ധിചെയ്തിട്ടു...,
മോളു പൂജാമുറിയിലേക്കു വരണം..!'
'ജനാലയിലൂടെ അരിച്ചിറങ്ങി വരുന്ന ഈ
ചന്ദ്രകിരണങ്ങളെ തലോടി, മോളുടെ
ശയ്യോരമാ ഇന്നു അമ്മ ഉറങ്ങുന്നത്..'
രുഗ്മിണിയമ്മ, മെത്തപായ വിരിച്ചു..!
'പുതിയ ജോലിയുടെ കഥ പറഞ്ഞോളൂൂ..'
അവൾ, കൊച്ചുവർത്തമാനം തുടങ്ങി.!
'നമ്മുടെ കോഴഞ്ചേരി താലൂക്കിലേക്കു
സ്ഥലംമാറ്റത്തിനായി ആവലാതി നൽകി'
രുഗ്മിണിയമ്മ ഘർഘരസേവ തുടങ്ങി.!
അറിയാതെ കഥനം നിലച്ചു..!
ഇരുവരും ഉറക്കത്തിലേക്കു ഉരുണ്ടു- രുണ്ടു വീണു..!
യാത്രാക്ഷീണം അമ്പിളിക്കു തുണയായി.!
സൂര്യദേവൻ, ജനൽപാളികളെ തലോടി!
കമ്പിയഴികളുടെ ന്യൂനതയിലൂടെ കടന്നു-
വന്ന സൂര്യകിരണങ്ങൾ, നന്ദിനിയുടെ
മൃദുല കപോലങ്ങളെ ആശ്ളേഷിച്ചു.!
കരിമ്പടത്തിന്നുള്ളിലേക്കവൾ ഊളിയിട്ടു!
സൂര്യനമസ്കാരം കഴിഞ്ഞു സ്വാമിജി
കുശിനിവാതിൽക്കലെത്തി ഓലിയിട്ടു...
'ആരുമില്ലേ ഇവിടെ..?'
സ്വാമിജിയുടെ സ്വന്തം കോപ്പനിറയെ,
കട്ടൻകാപ്പിയുമായി നേപ്പാളി ഭാര്യ വന്നു.!
കുശിനിയുടെ, ചാണകം മെഴുകിയ അര-
തിണ്ണയിൽ ഗോപൻസ്വാമി ഇരുന്നു.!
കുട്ടിയമ്മയുടെ കുസൃതിക്കുടങ്ങളായ
മൈനകളും, തേൻകുരുവികളും സ്വാമി-
ജിയെ കൊഞ്ജനം കുത്തി രാഗമിട്ടു..!
അനുസരണക്കേടിന്റെ ആശാട്ടിയായ
തത്തമ്മക്കിളി, സ്വാമിജിയുടെ മന്ത്രോച്ചാ-
രണങ്ങൾ ആവർത്തിച്ചു പാടി...
'ഓം സ്വാഹാ..' മൈനയും കൂടെ പറഞ്ഞു.
സ്വാമിയോടൊപ്പം ഏവരും ചിരിച്ചു..!
മൈനയുടെ മനോഹരമായ കൺകോ-
ണുകളിൽ, നെടുവീർപ്പിന്റെ മുത്തുമണി
ഇഴഞ്ഞെത്തി.!
ചിറകിന്റെ ഇടയിലേക്ക്.., അവൾ
തന്റെ ചുണ്ട് ഒതുക്കിവെച്ചു.!
ഓലേഞ്ഞാലിക്കിളികൾ പറന്നെത്തി.!
കാക്കത്തമ്പുരാട്ടിയും പറന്നെത്തി..!
സൂത്രശാലിയായ തത്തമ്മയും വന്നു..!

—------------------------ ( തുടരും )--------------------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.