മൂന്നും നാലേഴു നിറമുള്ള-
മഴവില്ലിൻ രഥത്തിലേറി..,
സുരലോക മേളത്തിന്നെന്നും-
താളമിടാൻ, നീ പോയതാണോ?
പറയാതെ പോയോ തനൂജാ..;
ഭഗ്നഹൃദയം താങ്ങിവന്നു-
നിൽപ്പൂ നിൻ പേടകത്തിന്നോരം;
മുത്തുപോലെ പുഞ്ചിരിച്ചു നീ..!
ഈറനണിയാൻ ഇനിയില്ലെൻ-
മിഴികളിൽ കണ്ണുനീരൊട്ടും...;
തേങ്ങലാൽവിങ്ങിയും, മോങ്ങിയും,
ഓർക്കാമെന്നരുമ വത്സലാ...!!
(*CNEWS-നുവേണ്ടി.., വരികൾ രചിച്ചത്,
വത്സൻ മല്ലപ്പള്ളി..10-24-2026)*
( ശു ഭം )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.