ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-15)

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-15)

'ആർക്കാണാവോ നറുക്കു വീണത്..?'
'അതുവിട്.; താനെന്തുകൊണ്ടാ തന്റെ
വെല്യമ്മാവന്റെ മോളെ കെട്ടാഞ്ഞേ..?'
'ഒന്നും ഓർപ്പിക്കല്ലേ എന്റെ പൊന്നോ..?'
'നിന്റെ അധരങ്ങളില ഭോഷ്ക്കുകൾ,
നിനക്കെന്നും അലങ്കാരം...'
'പാപശാപ വാക്കുകളാൽ നീ തീർക്കുന്ന
ലതാമകുടം, നിനക്കുമാത്രം അലങ്കാരം..'
'ഒന്നിങ്ങോട്ടുവന്നാൽ കുശലമാകാം..'
'കാശും..കൊപ്രായും ഉണ്ടെങ്കിൽ, എല്ലാം
ആയോഡോ..സുന്ദരാ; ബുദ്ധി വേണം; '
'മാമ്പൂവും, മാനത്തേകാറും..മക്കളും....;
ഒന്നും ശ്വാശ്വതമല്ല മണ്ണുണ്ണീ; ജ്ഞാനോം
വേണം; "..ഠീക് ഹേ..; യാദു രഖ്നാ.."...!'
'ഇന്ത്യൻ പട്ടാളത്തീന്നു സല്യൂട്ടു വാങ്ങു-
ന്നവനാ ഈ 'സുബേദാർസോമൻ'..;
എഴുന്നള്ളിച്ചുകൊണ്ടുവരാൻ യോഗ്യത-
യുണ്ടല്ലോ..; "യാദു രഖ്നാ.., സമഛാ"..!'
സി.ആർ.പി.യിലെ ഡി.വൈ-എസ്.പീന്റെ
മകളാണെന്നുള്ള ഒരു തലക്കനവുമായി,
കാഞ്ഞീറ്റുംകരയിലെ കുമാരന്മാരുടെ..,
പ്രേമഭിക്ഷുകിയായി പരിണമിച്ചവൾ..!'
'തൂശനിലയിൽ, അവൾ പ്രേമം വിളമ്പി..;
കരയാകെ അനുരാഗാഗ്നി ആളിപടർന്നു.
തനിക്ക് അറിയാവുന്നതല്ലേ അവളുടെ
കഥകളും, ചുറ്റിക്കറക്കങ്ങളും..!'
'കള്ളുചെത്തു തൊഴിലാളി പരമേശ്വരൻ,
പാറമടയിലെ കങ്കാണി ഗോപൻപിള്ള,
'ഹല്ലേലുയ്യാ പിപ്പിരിബാബു', കാഞ്ഞിപ്പുഴ
അപ്പൂസ്സുകുട്ടി.....പട്ടിക നീളുന്നളിയാ...!'
'അവളേം കൂട്ടികൊണ്ടവിടെചെന്നാൽ..,
എന്നെ പിണ്ഡംവെച്ചു പടി അടക്കുമെന്ന്
അഛനും അമ്മേം ഉറപ്പിച്ചു പറഞ്ഞു..'
'ആ 'കൈലാസം കാമദേവൻ' എവിടെ..?'
'സുബേദാർ പേരിന് സസ്സ്യഭുക്കാണേലും,
കുളത്തീന്നു മീൻപിടിച്ചു വറക്കോ...'
'വന്ന സമയം കൊള്ളാം...'
'ഒരു തൂശനില സോമനേം സഹായിക്കും.!'
'വിരിച്ചോ..വിരിച്ചോ.;കാന്താരിക്ക് ലേശം
എരി കൂടുതലാ; കുഴപ്പമില്ലല്ലോ..!'
'നിലയങ്കിയൊത്തൊരു ദളം വയ്കൂ...;
സമഛാ....യാദു രഖ്നാ....!'
ബാല്യകാല സൌഹൃദ്ബന്ധം...അതൊരു
വല്ലാത്ത ബന്ധനം തന്നെയാടോ..!
സുബേദാർ വെറ്റിലചെല്ലം തുറന്നു...'
നാലുംകൂട്ടി തയ്യാറാക്കിയത് കൈമാറി.!
'താൻവന്നാലേ...ഈ..താംബ്ബൂല ചർവ്വണ-
മുള്ളു. നമ്മളു ബീഡീന്റെ ആളാടോ..'
ഓട്ടത്തിന്റെ ഗതി തിരിഞ്ഞതിനാൽ,
എന്തൊക്കെയോ കൂവിക്കൊണ്ടയാൾ
തിണ്ണയിലേക്ക് ഇരിക്കുവാൻ ശ്രമിച്ചു..!
'എന്തൊക്കെയാ തന്റെ വിശേഷങ്ങൾ...?'
'പെൻഷന്, എട്ടു വർഷംകൂടെ വേണം...!'
അതിനുമുമ്പെന്റെ വേളി നടക്കണം.!'
'അതെന്താ..ഇപ്പോൾ ഇങ്ങനെയൊരു..?'
'എല്ലാം പെൻഷൻ തടഞ്ഞിടാനാ..!'
സുന്ദരാപിള്ളക്കും, ഒത്തുകൂടിയ കര-
ക്കാർും ആകാംക്ഷയേറി..!
കഴിഞ്ഞ ഓണാവധിക്കു വന്നപ്പോൾ..,
ആ രണ്ടുപെറ്റ..'ചട്ടുള്ള കുളക്കോഴി
കുഞ്ഞേലി'.., പൊൻമലയിലെ, ഊടു-
വഴികളിലൂടെ..., ഈ പട്ടാളം സോമനേ
ഓടിച്ചിട്ടു പിടിച്ചു..; തലനാരിനാ രക്ഷ-
പെട്ടേ.; ബഡീ മുശ്കിൽസ്സേ'..'
പൊന്മലയിലവൾ തീർത്ത പുല്ലാഞ്ഞി-
കുടിലുകളിൽ, ഞങ്ങൾ പൂമെത്തയിട്ടു..!'
'ഓർക്കാപ്പുറത്തൊരുനാൾ.., വാഴമൂട്ടിൽ,
കുത്തിയിരുന്നവൾ..'ഗ്വാ-ഗ്വാ' വാളടിച്ചു..'
ആഗേ-പീഛേ-ആഗേപീഛേ കുഞ്ഞേലി,
അവളുടെയൊരു, ഒടുക്കത്തെ ഓക്കാനം
മനം മറിച്ചിൽ, അവൾ എന്നെ പൂ-ട്ടീ-ഡാ.!
'മല്ലപ്പള്ളി-രജിസ്ട്രാർ കച്ചേരിയിൽ..,
ഒരു ഒന്നൊന്നര...അടപടലം പൂട്ടേ..!'
അമ്പിളിയുടെ കല്യാണവിഷയത്തി-
ലേക്കു സഭാംഗങ്ങൾ തിരിച്ചെത്തി..!
'എന്നാലേ-ഞാനങ്ങോട്ടു 'ചൽതാ-ഹും'.!'
വന്ദനം ചൊല്ലി സുബേദാർ യാത്രയായി!
'നിങ്ങൾ പരിചയക്കാരായതിനാൽ...;
മീനമാസത്തിൽ വിവാഹം ആകാം..'
ഓപ്പോളോടു കാര്യങ്ങൾ പറയുവാൻ..,
'സുന്ദരനും.., ഞാനും.., ഒറ്റപ്പാലത്തോളം
പോയിവരാം..!' കൈലാസം അറിയിച്ചു.
'ചിറ്റമ്മയ്കു ഇപ്പോൾ എതിർപ്പില്ലല്ലോ..'
'അടുത്തമാസത്തെ രണ്ടാം ശനിയാഴ്ച,
ചിറ്റേം, അമ്പിളീം വരാൻ പറയണം..'
'പിന്നേ.., അമ്മാവനും അനന്തിരവനും,
നാലു കാലേൽ വന്നു കയറല്ലേ...'
കുശിനിയോരം, അടുക്കിവെച്ചിരുന്ന
കത്തിക്കാനുള്ള മരക്കഷണങ്ങൾ,
കുട്ടികൾ രംഗപീഠം ആക്കി..!
'..ബലികുടീരങ്ങളേ...' നടനം തുടങ്ങി..!
കുട്ടികൾക്കെല്ലാം കലോത്സവ പ്രതീതി.!
പച്ചിലപ്ളാവിലയുടെ കുമ്പിളുകളിൽ..,
പൂഴിമണ്ണിന്റെ പായസം വിളമ്പി..!
പഴുത്തപ്ളാവിലയാൽ കോർത്തെടുത്ത,
അധികാരത്തൊപ്പിയണിഞ്ഞു വന്ന
ഇരട്ടകളെ.., ലതാഹാരങ്ങൾ അണിഞ്ഞ
പെൺകുട്ടികൾ, കൈകാര്യം ചെയ്തു..!
കരച്ചിലും പിഴിച്ചിലും..; കളി കാര്യമായി.!

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.