ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ആഗ്രഹം; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാനേജ്‌മെന്റിന് മുന്നില്‍

ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ആഗ്രഹം; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാനേജ്‌മെന്റിന് മുന്നില്‍

കൊച്ചി: അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മറ്റ് ക്ലബുകളിലേക്ക് മാറാനുള്ള താല്‍പ്പര്യവുമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍. വിന്‍സി ബാരെറ്റോയും നിഷു കുമാറുമാണ് അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍.

രണ്ടുപേരും തങ്ങളുടെ മനസിലിരുപ്പ് മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. ഇരുവരും ടീമില്‍ ഉണ്ടാകണമെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനും എസ്ഡിക്കും താല്‍പ്പര്യമുണ്ടെങ്കിലും കളിക്കാരുടെ ഇഷ്ടത്തിന് എതിരു നില്‍ക്കേണ്ടെന്ന അഭിപ്രായമാണുള്ളത്.

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയ ശേഷം പലപ്പോഴും പരിക്കിന്റെ പിടിയിലുള്ള നിഷുവിന് ഇക്കഴിഞ്ഞ സീസണിലും പലപ്പോഴും സൈഡ് ബെഞ്ചില്‍ കൂടുതല്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അടുത്ത സീസണിലും ആദ്യ ഇലവനില്‍ കളിക്കാന്‍ അവസരം കിട്ടുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.

മറ്റ് ഐഎസ്എല്‍ ക്ലബുകളും നിഷുവില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ നിഷു ടീമിലുണ്ടാകാന്‍ സാധ്യത കുറവാണ്. വിന്‍സി ബാരെറ്റോയുടെ കാര്യവും വ്യത്യസ്തമല്ല.

ആകെ 417 മിനിറ്റ് മാത്രമാണ് താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചത്. വേഗതയും കൃത്യതയും കൊണ്ട് ആരാധകരുടെയും കളി വിദഗ്ധരുടെയും കൈയ്യടി നേടാനും വിന്‍സിക്ക് കഴിഞ്ഞിരുന്നു. അടുത്ത സീസണില്‍ എഫ്‌സി ഗോവയ്ക്കായി വിന്‍സി കളിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.