കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റന്‍

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റന്‍

കോഴിക്കോട്: സന്തോഷ് ട്രോഫിക്കായുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന ടീമിനെ ജിജോ ജോസഫാണ് നയിക്കുന്നത്. ജിജോ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ മാത്രമാണ് ഇതിനു മുമ്പ് കേരളത്തെ സന്തോഷ് ട്രോഫിയില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്.

2018 ല്‍ കിരീടം നേടിയ കേരള ടീമിന്റെ ഭാഗമായിരുന്ന മിഥുന്‍, ഹജ്മല്‍ എന്നിവരും ടീമില്‍ ഉണ്ട്. ഇത്തവണ സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് കേരളമാണ്. മലപ്പുറത്തെ രണ്ട് വേദികളിലായി ഈ മാസം 16 മുതല്‍ മെയ് ഒന്നു വരെയാണ് ടൂര്‍ണമെന്റ്. പത്തു ടീമുകളാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.

കെഎസ്ഇബിക്കായി കെപിഎല്ലില്‍ ഗോളടിച്ച് കൂട്ടിയ വിക്‌നേഷ്, നിജോ ഗില്‍ബേര്‍ട്, ഗോള്‍ഡന്‍ ത്രഡ്‌സിന്റെ സോയല്‍ ജോഷി, ബിബിന്‍ അജയന്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐ ലീഗില്‍ പന്തു തട്ടിയ അര്‍ജുന്‍ ജയരാജ്, സല്‍മാന്‍ എന്നിവരുടെ പരിചയ സമ്പത്ത് ടീമിന് ഗുണം ചെയ്യും. 16 ന് രാത്രി എട്ടിന് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.