വേഗനിയന്ത്രണം ലംഘിച്ചാല്‍ പിഴ 1500 ദി‍ർഹം

വേഗനിയന്ത്രണം ലംഘിച്ചാല്‍ പിഴ 1500 ദി‍ർഹം

അജ്മാന്‍:  എമിറേറ്റിലെ വിവിധ റോഡുകളില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണം ലംഘിച്ചാല്‍ പിഴയും ബ്ലാക്ക് പോയിന്‍റും ഈടാക്കുമെന്ന് ഓർമ്മിപ്പിച്ച് അജ്മാന്‍ പോലീസ്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് വേഗപരിധി. ഇത് ലംഘിച്ച് വാഹനമോടിച്ചാല്‍ 1500 ദിർഹമാണ് പിഴ. കൂടാതെ ആറ് ബ്ലാക്ക് പോയിന്‍റും ലഭിക്കും. വാഹനം 15 ദിവസത്തേക്ക് പിടിച്ചിടുകയും ചെയ്യും. 

വേഗനിയന്ത്രണം പാലിക്കാന്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. പ്രത്യേകിച്ച് റമദാന്‍ മാസത്തില്‍ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ അമിത വേഗതയില്‍ വാഹനമോടിക്കരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.