ഐപിഎല്‍ പ്ലേഓഫ് വേദിയും തിയതിയുമായി; ഫൈനല്‍ മോഡി സ്‌റ്റേഡിയത്തില്‍

ഐപിഎല്‍ പ്ലേഓഫ് വേദിയും തിയതിയുമായി; ഫൈനല്‍ മോഡി സ്‌റ്റേഡിയത്തില്‍

മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ നിശ്ചയിച്ചു. മേയ് 29 ന് നടക്കുന്ന ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാകും അരങ്ങേറുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരു ക്വാളിഫയറും ഒരു എലിമിനേറ്ററും നടക്കും. മേയ് 24, 25 തീയതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക.

ഫൈനലിന് പുറമെ മേയ് 27 ന് നടക്കുന്ന എലിമിനേറ്റര്‍ മല്‍സരവും അഹമ്മദാബാദില്‍ നടക്കും. പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് നൂറ് ശതമാനം കാണികളെ അനുവദിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. അതേ സമയം വനിത ടി 20 ചലഞ്ച് ലക്‌നൗവിലാവും നടക്കുക. മേയ് 24 മുതല്‍ 28 വരെയാണ് മത്സരം. ഈ മല്‍സരങ്ങള്‍ക്കും കാണികള്‍ക്ക് പൂര്‍ണ പ്രവേശനമുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മുംബൈയിലെ നാലു വേദികളിലായിട്ടാണ് ഐപിഎല്‍ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ നടക്കുന്നത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഒരു കളി പോലും ജയിക്കാത്ത മുംബൈ ഇന്ത്യന്‍സാണ് അവസാന സ്ഥാനത്ത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.