'പൊട്ടിത്തെറിക്കാന്‍ കൊണ്ടു പോവുക എന്നതാണ് നമ്മുടെ അജണ്ട': ക്ലബ് ഹൗസില്‍ ഇസ്ലാമിക തീവ്രവാദികളുടെ ഞെട്ടിക്കുന്ന ലൗ ജിഹാദ് ചര്‍ച്ച

'പൊട്ടിത്തെറിക്കാന്‍ കൊണ്ടു പോവുക എന്നതാണ് നമ്മുടെ അജണ്ട': ക്ലബ് ഹൗസില്‍ ഇസ്ലാമിക തീവ്രവാദികളുടെ ഞെട്ടിക്കുന്ന ലൗ ജിഹാദ് ചര്‍ച്ച

കഴിഞ്ഞ 21 ന് ക്ലബ് ഹൗസില്‍ സംഘടിപ്പിച്ച 'ലൗ ജിഹാദ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍' എന്ന ചര്‍ച്ചയിലെ പുറത്തായ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.
ഇതിനിടെ മറ്റൊരു ലൗ ജിഹാദ് സംഭവം കൂടി മലപ്പുറത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്തു. ചങ്ങനാശേരി തുരുത്തി സ്വദേശിനിയായ എമിലി എന്ന പത്തൊമ്പതുകാരിയാണ് ഇര.
 


കൊച്ചി: പ്രണയക്കുരുക്കില്‍ പെടുത്തി കേരളത്തിലെ ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ എങ്ങനെ മതം മാറ്റാം എന്നതിനെക്കുറിച്ച് നവ സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പരിശീലനം.

മുസ്ലീം സമുദായത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ക്ക് ഇത്തരം മതംമാറ്റ പരിശീലനം നല്‍കാന്‍ തീവ്രവാദ സംഘടനകളുടെ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിക്കുന്നതായുള്ള വിവരമാണ് പുറത്തു വരുന്നത്.

കഴിഞ്ഞ 21 ന് ക്ലബ് ഹൗസില്‍ സംഘടിപ്പിച്ച 'ലൗ ജിഹാദ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍' എന്ന ചര്‍ച്ചയിലെ പുറത്തായ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

'പെണ്‍കുട്ടികളുമായി പ്രണയത്തിലായാല്‍ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവ സാധിച്ചു കൊടുത്ത് വിശ്വാസം നേടണം. അങ്ങനെ ഇവരെ സിറിയയിലേക്ക് കടത്തണം. നമ്മളെ സംബന്ധിച്ച് ഇത് ജിഹാദ് മാത്രമാണ്. അതുകൊണ്ടു തന്നെ നാം പൊട്ടിത്തെറിക്കാതെ ഈ പെണ്‍കുട്ടികളെ പൊട്ടിത്തെറിക്കാനുള്ള ഇരയാക്കണം'- ചര്‍ച്ചയില്‍ മുനീര്‍ എന്ന യുവാവിന്റെ അഭിപ്രായമാണിത്.

അഹമ്മദ് എന്ന യുവാവിന്റെ അഭിപ്രായത്തില്‍ 'പ്രണയക്കുരുക്കിലാകുന്ന പെണ്‍കുട്ടിക്ക് ആദ്യം ഒരു ഗിഫ്റ്റ് നല്‍കണം. ഇത് വെറും ഗിഫ്റ്റല്ല. മന്ത്രിച്ച് ഓതുന്നവരുടെ അടുക്കല്‍ കൊണ്ടുപോയി ആഭിജാത്യം നടത്തിയ ശേഷം ഗിഫ്റ്റ് കൊടുക്കുകയാണെങ്കില്‍ ഏതൊരു സന്ദര്‍ഭത്തിലും നമ്മുടെ ലക്ഷ്യത്തില്‍ അവരെ എത്തിക്കാന്‍ കഴിയും. പിന്നെ ഒരിക്കലും വഴുതിപ്പോകില്ല.

പിന്നീട് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് നാം പഠിക്കുകയാണ് ചെയ്യേണ്ടത്. അതിനായി ആദ്യം ചെയ്യേണ്ട പരിപാടി ഒരു പെണ്ണ് എന്താണന്ന് ആദ്യം പഠിക്കുക എന്നതാണ്. അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കുക. പിന്നീട് അവളുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുക. അങ്ങനെ ചെയ്താല്‍ അവള്‍ താനെ നമ്മുടെ ഭാഗത്തേക്ക് ചാഞ്ഞു വരും'.

പിന്നീട് ശ്രദ്ധിക്കേണ്ടതായി അഹമ്മദ് പറയുന്ന മറ്റൊരു കാര്യം പെണ്‍കുട്ടികളുടെ അടുത്ത് ചെല്ലുമ്പോള്‍ നല്ല വൃത്തിയുണ്ടായിരിക്കണം എന്നതാണ്. പെര്‍ഫ്യൂം ഒക്കെ അടിച്ച് ശാരീര ദുര്‍ഗന്ധം ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു.

ഇതിനിടെ ചര്‍ച്ച നയിക്കുന്ന സജീര്‍ എന്ന വ്യക്തി ഇടയ്ക്ക് കയറി ഇടപെട്ട് മറ്റൊരു കാര്യം പറയുന്നു: 'പാലാ രൂപതയിലെ ഒരു ഇടവകയിലേയും പെണ്‍കുട്ടികള്‍ക്ക് ജ്യൂസ് കിട്ടുന്നില്ല. അത്തരം അസംതൃപ്തരായ പെണ്‍കുട്ടികളെ പ്രത്യേകം നോട്ട് ചെയ്യണം'.

ഇതിനിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സെയ്ഫ് പറയുന്നത് സൗന്ദര്യമുള്ള പെണ്‍കുട്ടികള്‍ക്ക് മാര്‍ക്കറ്റില്‍ ഡിമാന്റ് കൂടും എന്നതിനാല്‍ അത്ര സൗന്ദര്യമില്ലാത്ത പെണ്‍കുട്ടികളെ വളച്ചെടുത്താലും മതി എന്നാണ്. പൊട്ടിത്തെറിക്കാന്‍ കൊണ്ടു പോവുക എന്നതാണല്ലോ നമ്മുടെ അജണ്ട എന്നും ഇയാള്‍ പറയുന്നു. പെണ്‍കുട്ടികളെ വളയ്ക്കുന്നതില്‍ സെയ്ഫ് വിദഗ്ധനാണെന്നും അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും തുടക്കത്തില്‍ തന്നെ അവതാരകന്‍ പറയുന്നുണ്ട്.

ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രധാനമായും ചില മുസ്ലീം വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകളിലും ചില വ്യാജ അക്കൗണ്ടുകളിലുമാണ് ആളുകള്‍ പങ്കെടുത്തത്. എണ്ണൂറിലധികം അംഗങ്ങളുള്ള ഗ്രൂപ്പിലെ ഏതാനും പേരാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്. എപ്പിസോഡ് വണ്‍ എന്ന നിലയിലുള്ള ആദ്യ ചര്‍ച്ചയായിരുന്നു ഇത്.

നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ പ്രണയച്ചതിയില്‍ പെടുത്തി ലൗ ജിഹാദിന് ഇരയാക്കി വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നതിന് വ്യക്തമായ ഗൂഡാലോചന ക്ലബ് ഹൗസിലെ ചര്‍ച്ചയിലൂടെ പുറത്തു വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത്തരം തീവ്രവാദ ഗ്രൂപ്പിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് ആശങ്കാ ജനകം.

ഇതിനിടെ മറ്റൊരു ലൗ ജിഹാദ് സംഭവം കൂടി മലപ്പുറത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്തു. ചങ്ങനാശേരി തുരുത്തി സ്വദേശിനിയായ എമിലി എന്ന പത്തൊമ്പതുകാരിയാണ് ഇര. തിരൂര്‍ ചമ്രവട്ടം സ്വദേശിയായ ഷാജഹാനാണ് എമിലിയെ പ്രണയക്കുരുക്കില്‍ പെടുത്തിയത്.

മയക്കുമരുന്ന് നല്‍കി അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന ഗ്രൂപ്പിലെ കണ്ണിയാണ് ഷാജഹാന്‍ എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് എമിലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എമിലിയോടൊപ്പം ഷാജഹാന്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. പ്രേമത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു.

എന്നാല്‍ പ്രണയംകൊണ്ടല്ല പേടികൊണ്ടാണ് കൂടെ പോകുന്നത്. അല്ലങ്കില്‍ തന്റെയും ചേച്ചിയുടേയും ജീവന്‍ അപകടത്തിലാകുമെന്ന് എമിലി സഹോദരി ആല്‍ഫിയോട് കരഞ്ഞുകൊണ്ട് പറഞ്ഞതായും ബന്ധുക്കള്‍ അറിയിച്ചു. ഒരു ക്രിസ്ത്യന്‍ യുവാവുമായി എമിലിയുടെ  വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പില്‍ നേഴ്സായി ജോലിചെയ്യുന്ന ആല്‍ഫിയാണ് സഹോദരിയെ മൂന്നുമാസം മുന്‍പ് തൂരൂരിലേക്ക് കൊണ്ടുപോയത്. അമ്മയ്‌ക്കൊപ്പം ഇരുവരും വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. ആണ്‍ തുണയില്ലാതിരുന്ന ഇവരെ പ്രാദേശികമായ സഹായിക്കാന്‍ മുന്നോട്ടു വന്ന യുവാക്കളില്‍ ഒരാളായിരുന്നു ഷാജഹാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.