പേരക്കുട്ടിയെ കര്‍ഷകന്‍ സ്വന്തം വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; അമ്പരന്ന് നാട്ടുകാര്‍

പേരക്കുട്ടിയെ കര്‍ഷകന്‍ സ്വന്തം വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; അമ്പരന്ന് നാട്ടുകാര്‍

പൂനെ: മഹാരാഷ്ട്രയിലെ ബാലെവാഡിയിലെ ജനങ്ങള്‍ കഴിഞ്ഞ ദിവസം അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. ഒരു കര്‍ഷകന്റെ വീട്ടിലേക്ക് ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് ഒരു അപ്പൂപ്പന്റെ സന്തോഷമാണ് ആ കണ്ടതെന്ന് മനസിലായത്. അജിത് പാണ്ഡുരംഗ് ബല്‍വാദ്കര്‍ എന്ന കര്‍ഷകന്‍ തന്റെ വീട്ടിലേക്ക് ആദ്യമായി വന്ന പേരക്കുട്ടിയെ എത്തിച്ചത് ഹെലികോപ്റ്ററിലാണ്.

നാല് മാസം പ്രായമുളള പേരക്കുട്ടി ആദ്യമായാണ് അജിത്തിന്റെ വീട്ടിലേക്ക് വരുന്നത്. ഈ വരവ് ഗംഭീരമാക്കണമെന്ന് തന്നെ അജിത് തീരുമാനിക്കുകയായിരുന്നു. അമ്മയുടെ വീട്ടില്‍ നിന്നും തന്റെ വീട്ടിലേക്ക് കുട്ടിയെ ഹെലികോപ്റ്ററില്‍ അജിത് എത്തിക്കുകയായിരുന്നു. ഇതിനുവേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തു. അജിതിന്റെയും ഭാര്യ സംഗീതയുടെയും രണ്ടാമത്തെ പേരക്കുട്ടിയാണ് ഹെലികോപ്റ്ററില്‍ പിതാവിന്റെ വീട്ടില്‍ എത്തിയത്.

അജിത്തിന്റെ മകന്‍ കൃഷ്ണയ്ക്കും ഭാര്യ അക്ഷരയ്ക്കും ക്രിയാന്‍ശ് എന്നൊരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിന് കൃഷിക എന്ന പേരാണ് നല്‍കിയത്. അജിത് പേരക്കുട്ടിയെ സ്വീകരിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.