യുഎഇയില്‍ മെയ് മാസത്തില്‍ ഇന്ധന വില കുറയും

യുഎഇയില്‍ മെയ് മാസത്തില്‍ ഇന്ധന വില കുറയും

യുഎഇ: രാജ്യത്ത് മെയ് മാസത്തില്‍ ഇന്ധന വില കുറയും. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 74 ഫില്‍സില്‍ നിന്ന് 3 ദിർഹം 66 ഫില്‍സായി കുറയും. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 62 ഫില്‍സില്‍ നിന്ന് 3 ദിർഹം 55 ഫില്‍സായും ഇപ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 55 ഫില്‍സില്‍ നിന്ന് 3 ദിർഹം 48 ഫില്‍സായും താഴ്ന്നു.

എന്നാല്‍ ഡീസല്‍ വില നേരിയ തോതില്‍ ഉയർന്നു. ലിറ്ററിന് 4 ദിർഹം 02 ഫില്‍സില്‍ നിന്ന് മെയ് മാസത്തില്‍ 4 ദിർഹം 08 ഫില്‍സായി ഉയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.