കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ട് കെട്ടിയ ഇഡി ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ; അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഉത്തരവ്

കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ട് കെട്ടിയ ഇഡി ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ; അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഉത്തരവ്

കൊച്ചി: മുസ്ലീം ലീഗ് നേതാവും മുന്‍ അഴീക്കോട് എംഎല്‍എയുമായ കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ട് കെട്ടിയ ഇഡി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള നടപടിക്കെതിരേ ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടുണ്ട്. ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജിലുള്ള 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അന്നത്തെ അഴീക്കോട് എംഎല്‍എയായ ഷാജി സ്‌കൂള്‍ മാനേജ്മെന്റില്‍നിന്ന് അധ്യാപകന്‍ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

അനധികൃത പണ ഇടപാട് സംബന്ധിച്ച് 2020 ഏപ്രിലില്‍ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.