പുല്‍പ്പള്ളി: കടുവ ആക്രമണത്തില്‍ വയനാട് പുല്‍പ്പള്ളിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ ( 65) ആണ് കൊല്ലപ്പെട്ടത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.
പുഴയോരത്ത് നിന്നും വയോധികനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് അപകടം. കബനിയിലേക്ക് ഒഴുകി പോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.
കഴിഞ്ഞ വര്‍ഷവും വയനാട്ടില്‍ കടുവ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വയനാടിന്റെ വിവിധ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ കാട് കയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. പാതിരി വന മേഖലയിലേക്കാണ് കടുവ കയറിയത്. വന മേഖലയില്‍ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നുമാണ് ഡിഎഫ്ഒ അജിത് കെ.രാമന്‍ പറഞ്ഞത്.
കടുവയുടെ കാല്‍പാട് കണ്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇനി തുടരേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.