തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മെറ്റയ്ക്ക് കത്തു നല്‍കി.
കോടതിയുടെ നിര്‍ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ സതീശന്‍ ചൂണ്ടിക്കാട്ടി.
'പോറ്റിയേ കേറ്റിയേ' എന്ന പാട്ട് നവ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റ, യൂട്യൂബ് അടക്കമുള്ള കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍.
പാട്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള കോടതി വിധികളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടില്ല. നിയമം ലംഘിക്കപ്പെടാത്ത തരത്തിലുള്ള സംസാര സ്വാതന്ത്ര്യം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഗാനം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിടുകയോ മെറ്റയുടെ ഗൈഡ്‌ലൈന്‍സ് ലംഘിക്കുകയോ ചെയ്തതായി കണ്ടെത്തുന്നതുവരെ ഈ ഗാനവുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യരുതെന്നും മെറ്റയോട് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.