ഖത്തറിൽ ആവേശമായി 'ആഘോഷം'; മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ടീസർ - ഓഡിയോ ലോഞ്ച്

ഖത്തറിൽ ആവേശമായി 'ആഘോഷം'; മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ടീസർ - ഓഡിയോ ലോഞ്ച്

ദോഹ: മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു ചിത്രത്തിന്റെ ടീസർ ഓഡിയോ ലോഞ്ച് ചടങ്ങുകൾക്ക് ഖത്തർ വേദിയായി. 'ആഘോഷം' എന്ന ചിത്രത്തിന്റെ പ്രൗഢഗംഭീരമായ ലോഞ്ചിങ് ചടങ്ങാണ് ദോഹയിലെ നോബിൾ ഇന്റർനാഷണൽ സ്കൂളിൽ അരങ്ങേറിയത്. പ്രവാസ ലോകത്തെ സിനിമാ പ്രേമികളെ സാക്ഷിയാക്കി നടന്ന പരിപാടി ആക്സന്റ് എന്റർടൈൻമെന്റാണ് സംഘടിപ്പിച്ചത്.

മലയാളത്തിന്റെ പ്രിയ താരം നരേൻ, കൈലാഷ്, ഷാജു ശ്രീധർ, നായിക റോസ്മിൻ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രൊഡ്യൂസർ ലിസി കെ ഫെർണാണ്ടസ്, സംഗീത സംവിധായകൻ ഗൗതം വിൻസന്റ്, പിന്നണി ഗായിക സോണി മോഹൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ടീസറും കാണികൾ ആവേശപൂർവ്വമാണ് ഏറ്റെടുത്തത്.



ഒരു മലയാള സിനിമയുടെ പ്രധാന പ്രചരണ പരിപാടികൾക്കായി ഖത്തർ തിരഞ്ഞെടുത്തത് പ്രവാസി മലയാളികളോടുള്ള ആദരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഖത്തറിലെ പ്രമുഖ വ്യവസായ-കലാ-സാംസ്കാരിക നേതാക്കൾ ചടങ്ങിൽ ആശംസകൾ നേർന്നു. ആക്സന്റ് എന്റർടൈൻമെന്റ് മാനേജിംഗ് ഡയറക്ടർ രാഹുൽ രാജൻ പരിപാടികൾക്ക് നേതൃത്വം നൽകുകയും ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.